ഷാര്‍ജ: ദര്‍ശന കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ കുട്ടി മവേലി, തിരുവാതിര മത്സരം എന്നിവ സംഘടിപ്പിക്കും. 28ന് വൈകീട്ട് ആറ് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുക. തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ഉപഹാരവും നല്‍കും, വനിതകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തുന്ന കലാപരിപാടികള്‍ ലോക കേരളസഭ അംഗവും, ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്റുമായ തന്‍സി ഹാഷിര്‍ ഉദ്ഘാടനം ചെയ്യും.
ലോക കേരള സഭ അംഗം സലാം പാപ്പിനിശ്ശേരി, ഗോള്‍ഡണ്‍ വിസ ജേതാവ് മൊയ്തുണ്ണി ആലത്തായില്‍, സമൂഹിക പ്രവര്‍ത്തകന്‍ സാദിഖ് ചൂലൂര്‍ എന്നിരെ ആദരിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളും, സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദര്‍ശന രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി, ആക്ടിങ്ങ് പ്രസിഡന്റ്, ഷറഫുദ്ദീന്‍ വലിയകത്ത്, ജനറല്‍ സിക്രട്ടറി അഖില്‍ദാസ് ഗുരുവായൂര്‍, കലാവിഭാഗം കണ്‍വീനര്‍ വീണ ഉല്ല്യാസ്, പ്രോഗ്രാം കോഡിനേറ്റര്‍ ജെന്നി പോള്‍ എന്നിവര്‍ അറിയിച്ചു.