എന്‍.ഐ.ടി പൂര്‍വ വിദ്യാര്‍ഥി സംഗമം: ‘വേള്‍ഡ് നെറ്റ്ക്ക മീറ്റ്-22’ ഇന്നും നാളെയും

എന്‍.ഐ.ടി പൂര്‍വ വിദ്യാര്‍ഥി സംഗമം: ‘വേള്‍ഡ് നെറ്റ്ക്ക മീറ്റ്-22’ ഇന്നും നാളെയും

കോഴിക്കോട്: എന്‍.ഐ.ടി വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എന്‍.ഐ.ടി അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 1961-2022 കാലയളവില്‍ സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയവരുടെ സംഗമം ‘വേള്‍ഡ് നെറ്റ്ക്ക മീറ്റ്-22’ ഇന്നും നാളെയും സരോവരം ട്രെഡ് സെന്ററില്‍ നടക്കും. ഇന്ന് വൈകീട്ട് നാല് മണിക്ക് ഏഴിമല നാവിക അക്കാദമി കാമന്റഡ് വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ബെഹല്‍ ഉദ്ഘാടനം ചെയ്യും. അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് സുധാകരന്‍ അധ്യക്ഷത വഹിക്കും. എന്‍.ഐ.ടി ഡയരക്ടര്‍ പ്രസാദ് കൃഷ്ണ, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ കെ.അജിത് കുമാര്‍ എന്നിവര്‍ മുഖ്യതിഥികളാകും. ബോര്‍ഡ് ഓഫ് ഗവര്‍ണര്‍ ഗജ്ജല യോഗാനന്ദ്, പാസ്റ്റ് പ്രസിഡന്റ് ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. അലുമിനി കാലിക്കറ്റ് ചാപ്റ്റര്‍ പി.സതീഷ് സ്വാഗതവും സെക്രട്ടറി ജോസഫ് ഫിലിപ്പ് നന്ദിയും പറയും.

തുടര്‍ന്ന് രാത്രി ഏഴിന് പ്രശസ്ത ഗായകന്‍ അനൂപ് ശങ്കറിന്റെ നേതൃത്വത്തില്‍ ഗാനമേളയുമുണ്ടാകും. നാളെ രാവിലെ 10 മുതല്‍ ഒരുമണി വരെ എന്‍.ഐ.ടി ക്യാമ്പസില്‍ കൂട്ടായ്മ ഒത്തുകൂടും. തുടര്‍ന്ന് ജനറല്‍ ബോഡി യോഗം നടക്കും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. വൈകുന്നേരം നാല് മണിക്ക് സരോവരം ട്രെഡ് സെന്ററില്‍ സമാപന ചടങ്ങ് നടക്കും. 1961 ലാണ് ആര്‍.ഇ.സി സ്ഥാപിച്ചത്. 2003 മുതല്‍ എന്‍.ഐ.ടി എന്ന പേരില്‍ അപ്‌ഗ്രെയിഡ് ചെയ്തു. ഇതിനകം 37,000 ത്തോളം പേര്‍ ഗ്രാജ്വേഷന്‍ നേടി. അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയുള്ള സംഗീത വിരുന്നാണ് മുഖ്യ ആകര്‍ഷണം. വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നുമായി അലുമിനി അംഗങ്ങള്‍ രണ്ട് ദിവസങ്ങളിലായി എത്തി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *