എം.പി.എം യു.പി സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വം സുപ്രഭാതം’ പദ്ധതിക്ക് തുടക്കം

എം.പി.എം യു.പി സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വം സുപ്രഭാതം’ പദ്ധതിക്ക് തുടക്കം

മരത്തംകോട്: എം.പി.എം യു.പി സ്‌കൂളില്‍ ‘സ്‌നേഹപൂര്‍വ്വം സുപ്രഭാതം’ പദ്ധതി ആരംഭിച്ചു. പ്രവാസിയായ പന്നിത്തടം തങ്ങള്‍പ്പടി സ്വദേശി പി.എ അഫ്‌സല്‍ പതിയറക്കലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്. അഫ്‌സലിന്റെ സഹോദരന്‍ പി.എ ഷെഫീക്ക് പതിയറക്കല്‍, പി.ടി.എ പ്രസിഡന്റ് കരീം പന്നിത്തടത്തിന് പത്രം കൈമാറികൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.കെ.ജെ.എം റെയ്ഞ്ച് വൈസ് പ്രസിഡന്റ് മുഹമ്മദലി ലത്വീഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വി.എസ് അബൂബക്കര്‍ അധ്യക്ഷനായി.

സ്‌കൂള്‍ പ്രധാനധ്യാപിക പി. ശ്രീദേവി, സുപ്രഭാതം മേഖല കോഡിനേറ്റര്‍മാരായ പി.എം മോനുട്ടി, ജുറൈജ് വാഫി, അബ്ദുസ്സമദ് അന്‍വരി പഴയന്നൂര്‍, ടി.കെ ഉമ്മര്‍ ദാരിമി, എം.കെ.എം തങ്ങള്‍, നാസര്‍ മുസ്ലിയാര്‍ മക്കരപ്പറമ്പ്, ലേഖകന്‍ റഷീദ് എരുമപ്പെട്ടി, പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന, അംഗം എ.ഡി.ഉല്ലാസ്, അധ്യാപകരായ ഫാദര്‍ സജി കുളങ്ങാട്ടില്‍, സി.പി ലൈലിക, യു.ടി ഷീജ, പി.എം ശൈലജ, സ്റ്റെഫി സണ്ണി, ജിന ജോണ്‍, സി.എം സീനത്ത്, ഇ.എസ് ലീന തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *