സംസ്ഥാനത്ത് ലൈംഗിക അരാജകത്വം വളര്‍ത്താന്‍ ശ്രമം; ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്ത് ലൈംഗിക അരാജകത്വം വളര്‍ത്താന്‍ ശ്രമം; ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

കോഴിക്കോട്: സമൂഹത്തില്‍ നിലനില്‍ക്കുന്ന കുടുംബ ഭദ്രതയും ധാര്‍മിക ജീവിതവും ഇല്ലായ്മ ചെയ്തു ലൈംഗിക അരാജകത്വം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ് ആവശ്യപ്പെട്ടു. സദാചാരം, സമൂഹം, പുരോഗമനം എന്ന പ്രമേയത്തിലാണ് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചത്
വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി അഷ്റഫ് കല്ലായി അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് പി.സി ജംസീര്‍, വിസ്ഡം സ്റ്റുഡന്റസ് ജില്ലാ പ്രസിഡന്റ് സഫുവാന്‍ ബാറാമി അല്‍ ഹിക്മി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. പി.ബി.വി അബൂബക്കര്‍ കോയ, കെ.വി മുഹമ്മദ് ശുഹൈബ്, സാബിര്‍ വാടിയില്‍, ഇ.വി മുഹമ്മദ് സഹീര്‍, സഹല്‍ ആദം തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ.വി മുഹമ്മദ് സാബിര്‍ സ്വാഗതവും സി.വി ഹാരിസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *