തിരുവനന്തപുരം: സംവിധായകന് ഷാജികൈലാസിന്റെ അമ്മ ജാനകി എസ്.നായര്‍ (88) അന്തരിച്ചു. കുറവന്‍കോണത്തെ കൈരളി നഗറിലെ തേജസ് വീട്ടില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. പരേതനായ ശിവരാമന് നായരാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: കൃഷ്ണ കുമാര്‍, ശാന്തി ജാനകി, പരേതനായ ജയശങ്കര്‍ . മരുമക്കള്‍: ചിത്ര ഷാജി, അഡ്വ. മിനി കൃഷ്ണകുമാര്‍. പുതിയ ചിത്രമായ കാപ്പയുടെ ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണ വാര്‍ത്ത അറിയുന്നത്. സിനിമയുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു.
സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി. പൃഥിരാജ്, മണിയന് പിള്ളരാജു, ജഗദീഷ്, അപര്‍ണ്ണ ബാലമുരളി തുടങ്ങിയ സിനിമ താരങ്ങളും നിര്‍മാതാവ് ഡോള്‍വിന്‍ കുര്യാക്കോസ്, തിരക്കഥാകൃത്ത് ജിനു എബ്രഹാം, സഞ്ജു വൈക്കം, മാനേജര്‍ അരുവിപ്പുറം സന്തോഷ്, പ്രതാപന് കല്ലിയൂര്‍ ,ഷെറിന് തുടങ്ങി കാപ്പയുടെ നടീനടന്മാരും ടെക്നീഷ്യന്‍സും വീട്ടിലെത്തി.