തലശ്ശേരി: വ്യക്കരോഗ പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പരിധിയില്‍പ്പെടുന്ന കതിരൂര്‍ ,എരഞ്ഞോളി , എരുവട്ടി വില്ലേജിലെ ഡയാലിസസ് രോഗികള്‍ക്ക് സൗജന്യ പരിശോധന ലഭ്യമാക്കി. ബാങ്ക് പ്രതിമാസപെന്‍ഷന്‍ നല്‍കിവരുന്ന ഡയാലിസിസ് രോഗികള്‍ക്ക് ഓണകിറ്റും വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി 25 വരെ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ വൃക്കരോഗ നിര്‍ണയ ടെസ്റ്റും പരിശോധനയും 559 രൂപയുടെ ഫുള്‍ബോഡി ചെക്കപ്പ് പാക്കേജും പ്രഖ്യാപിച്ചു.
കതിരൂര്‍ സര്‍വിസ് സഹകരണ ബേങ്കിന്റെ കീഴിലുള്ള മില്‍ക്കാബ് മെഡിക്കല്‍ ലാബിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി
ഐ.ആര്‍.പി.സി ഉപദേശക സമിതി ചെയര്‍മാന്‍ പി.ജയരാജനാണ് ഉദ്ഘാടനം ചെയ്തത്. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യക്കരോഗ വിദഗ്ധന്‍ ഡോ: പി.ആര്‍ അഖില്‍ ക്ലാസെടുത്തു. ബാങ്ക് ഡയരക്ടര്‍മാരായ സുരേഷ്, രാജകുറുപ്പ് സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.എം ഹേമലത സ്വാഗതവും പി.സുരേഷ് ബാബു നന്ദിയും പറഞ്ഞു.