‘ജഗതി ഒരു അഭിനയ വിസ്മയം’ പ്രകാശനം ചെയ്തു

‘ജഗതി ഒരു അഭിനയ വിസ്മയം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പത്രപ്രവര്‍ത്തകനായ രമേഷ് പുതിയമഠം തയാറാക്കിയ ‘ജഗതി ഒരു അഭിനയ വിസ്മയം’ എന്ന പുസ്തകം നടന്‍ സുരേഷ് ഗോപി, ജഗതി ശ്രീകുമാറിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. പേയാട് സ്‌കൈ ലൈന്‍ വില്ലയില്‍ നടന്ന ചടങ്ങില്‍ എബ്രഹാം മാത്യു, നരേന്ദ്രന്‍ ഗ്രീന്‍ ബുക്‌സ്, രമേഷ് പുതിയ മഠം തുടങ്ങിയവര്‍ പങ്കെടുത്തു. മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭയായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ ഓരോ അനുഭവങ്ങളാണ് ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ജഗതി ഒരു അഭിനയ വിസ്മയം എന്ന പുസ്തകത്തിലുള്ളത്. പ്രകാശനത്തിന് എത്തിയ സുരേഷ് ഗോപി ജഗതിക്ക് ഓണക്കോടിയും നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *