ഗോതമ്പ് മാവിന്റെ കയറ്റുമതി രാജ്യത്ത് നിരോധിച്ചു

ഗോതമ്പ് മാവിന്റെ കയറ്റുമതി രാജ്യത്ത് നിരോധിച്ചു

ന്യൂഡല്‍ഹി: വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്രമന്ത്രിസഭ വിശദീകരിക്കുന്നത്. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. യുക്രൈന്‍-റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *