കെ.കേളപ്പന്‍ കേരളത്തിന്റെ യശോദീപം: എം.പി ശിവാനന്ദന്‍

കെ.കേളപ്പന്‍ കേരളത്തിന്റെ യശോദീപം: എം.പി ശിവാനന്ദന്‍

കോഴിക്കോട്: കെ.കേളപ്പന്‍ കേരളത്തിന്റെ യശോദീപമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍. കേളപ്പജി നഗര്‍ മദ്യനിരോധനസമിതി 40 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച കേളപ്പജിസ്മൃതി സന്ധ്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേളപ്പനെ കുറിച്ച് പഠിക്കുന്നത് യുവാക്കള്‍ക്ക് മാര്‍ഗദര്‍ശകമാകുമെന്നും ശിവാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. ആഘോഷ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എം പ്രകാശന്‍ അധ്യക്ഷത വഹിച്ചു. വിജയ രാഘവന്‍ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി. പി.എം.ബി നടേരി, പുതുക്കുടി ഹമീദ്, എ.ടി വിനീഷ്, ഇയ്യച്ചേരി പദ്മിനി, വി.കെ.ദാമോദരന്‍, വി.എം.രാഘവന്‍ , രജീഷ് മാണിക്കോത്ത്, അമ്മദ് ദാരിമി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *