വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2022-2023 ഒന്ന്1 മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 15 ന് മുന്‍പ് ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *