തലശ്ശേരി: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറികളില്‍ ഒന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ തലശ്ശേരി ഷോറുമില്‍ 26 മുതല്‍ നാല് ദിവസങ്ങളിലായി പരമ്പരാഗത ശില്പചാതുരിയില്‍ നിര്‍മിച്ച ആഭരണങ്ങളുടെ പ്രത്യേക പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിക്കും. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്മാര്‍ പണിതതും നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങള്‍ പൈതൃക സ്വത്തായി കൈമാറി വരുന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായിരുന്നതുമായ അമൂല്യ ആഭരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകുമെന്ന് തലശ്ശേരി ഷോറും തലവന്‍ സമീര്‍ അത്തോളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസവും രാവിലെ 10.30 മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് സന്ദര്‍ശന സമയം.
പ്രദര്‍ശനം കലാസ്വാദകര്‍ക്കും ആഭരണപ്രിയര്‍ക്കും അസുലഭ സന്ദര്‍ഭമാവുമെന്നും അദ്ദേഹം വിശദീകരിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ അപൂര്‍വ ശേഖരമായ മൈന്‍ ജ്വല്ലറി കലക്ഷന്‍സ്, ഭാരതീയ പാരമ്പര്യ തനിമയുള്ള ഡിവൈന്‍ ജ്വല്ലറി, അണ്‍ കട്ട് ഡയമണ്ടുകളില്‍ തീര്‍ത്ത ഇറജ്വല്ലറി കലക്ഷന്‍സ്, അമൂല്യ രത്‌നക്കല്ലുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ പ്രഷ്യ ജ്വല്ലറി, ആകര്‍ഷണിയമായ എത്‌നിക്‌സ് ഹാന്റ് ക്രാഫ്റ്റ് ജ്വല്ലറി തുടങ്ങിയ സബ് ബ്രാന്റുകളും പ്രദര്‍ശനത്തിലുണ്ടാകും. മുഹമ്മദ് നസീഫ്.പി, സി.പി മന്‍ജുളന്‍, പ്രസീത കൃഷ്ണരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.