മാഹി: പോണ്ടിച്ചേരി ബഡ്ജറ്റ് തികച്ചും നിരാശ ജനകമെന്ന് മാഹി വ്യാപാരിവ്യവസായി ഏകോപനസമതി. പുതിയ ഉല്പാദനമേഖലകള് കൊണ്ടു വരാനോ, വ്യവസായ സൗഹൃദമേഖലയും നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതികളോ ബഡ്ജറ്റില്‍ ഇല്ല. കൊവിഡ്കാലത്ത് തദ്ദേശ സ്ഥാപനങ്ങളുടെ ബില്‍ഡിങ്ങില്‍ വ്യാപാരം നടത്തിവരുന്ന വ്യാപാരികളുടെ വാടക എഴുതിതള്ളാത്തത് അംഗീകരിക്കാനാവാത്തതാണ്. വ്യാപാരക്ഷേമനിധി നടപ്പിലാക്കാത്തതും വ്യാപാരികള്‍ക്കുള്ള യൂസര്‍ഫീ പിന്‍വലിക്കാത്തതും കൂടാതെ ജി.എസ്.ടി ടേണോവര്‍ പരിധി 20ല്‍നിന്നും 40 ലക്ഷം ആക്കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് സമിതി ചെയര്മാന് കെ.കെ അനില്‍കുമാര്‍ കുറ്റപ്പെടുത്തി.