കര്‍ഷക സംഘം ദ്വിദിന ഏരിയാ സമ്മേളനം 27ന് തുടങ്ങും

കര്‍ഷക സംഘം ദ്വിദിന ഏരിയാ സമ്മേളനം 27ന് തുടങ്ങും

തലശ്ശേരി: കേരള കര്‍ഷകസംഘം തലശ്ശേരി ഏരിയാ സമ്മേളനം 27, 28 തിയ്യതികളില്‍ നടക്കും.സംഗമം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സമിതി അംഗം കെ.സി.മനോജ് ഉദ്ഘാടനം ചെയ്യും. 27 ന് വൈകീട്ട് നാല് മണിക്ക് പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പ്രകടനവും, തുടര്‍ന്ന് പഴയ ബസ് സ്റ്റാന്റില്‍ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യാ കിസാന്‍ സഭ ജോ: സെക്രട്ടറി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. 25 മുതല്‍ 27 വരെ നീണ്ടു നില്‍ക്കുന്ന ചരിത്രപ്രദര്‍ശനം, രാജ്യത്തെ കാര്‍ഷിക മുന്നേറ്റത്തെ അനാവരണം ചെയ്യും. 25 ന് വൈകീട്ട് അഞ്ച് മണിക്ക് പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക ക്വിസ്, കര്‍ഷക പ്രസ്ഥാന ചരിത്ര സംബന്ധിയായ പ്രഭാഷണം എന്നിവയും സംഘടിപ്പിക്കും. 222 യൂണിറ്റുകളേയും, 13 വില്ലേജുകളേയും പ്രതിനിധീകരിച്ച് 255 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാത്താണ്ടി റസാഖ്, എ.രമേശ്ബാബു, സുരാജ് ചിറക്കര, എസ്.ടി ജയ്‌സണ്‍, കളത്തില്‍ ഹരീന്ദ്രന്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *