കോഴിക്കോട്: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 40000 രൂപയോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വര്‍ഷം എട്ട് മുതല്‍ പ്ലസ് ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവാരമുള്ള ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ചേര്‍ന്ന് ട്യൂഷന്‍ നല്‍കുന്നതിനും എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ട്യൂട്ടോറിയല്‍ ഗ്രാന്റ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ സി ബ്ലോക്ക് നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2376364.