തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട പ്രതികളില്‍ ഒമ്പത് പേര്‍ ഒളിവില്‍. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്പതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോന്‍, പതിനൊന്നാംപ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാം പ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്. 12 പ്രതികളില്‍ മൂന്ന് പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കേസില്‍ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെയാണ് വിസ്തരിക്കുക. കഴിഞ്ഞദിവസം മധു കൊലക്കേസില്‍ നീതി നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് ഒരു അലംഭാവവും ഉണ്ടായിട്ടില്ലൊയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കേസിനെ ഗൗരവമായാണ് കാണുന്നതെന്നും മധുവിന്റെ കൊലപാതകം നാടിന് മുഴുവന്‍ അപമാനകരമായ സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.