ഹോംമെയ്ഡ് ഓണം ഫെസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 10വരെ

ഹോംമെയ്ഡ് ഓണം ഫെസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 10വരെ

കോഴിക്കോട്: ആരോഗ്യകരമായ ജീവിതം എന്ന ആശയം മുന്‍നിര്‍ത്തി മായം കലരാത്ത ഹോംമെയ്ഡ് ഓണ വിപണി സംഘടിപ്പിക്കും. കേരളത്തിലുടനീളമുള്ള ഗൃഹകേന്ദ്രീകൃത സംരംഭകരെ പരിപോഷിപ്പിക്കുന്നതോടൊപ്പം മായമില്ലാത്ത ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ഓണംഫെസ്റ്റ് ലക്ഷ്യമിടുന്നത്. മൂന്നുദിവസമെങ്കിലും കേടുകൂടാതെ നിലനില്‍ക്കുന്ന അഞ്ഞൂറോളം ഉല്‍പ്പന്നങ്ങളുമായി 100ഓളം നിര്‍മാതാക്കളാണ് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. 25 മുതല്‍ സെപ്റ്റംബര്‍ 10വരെ നടക്കാവ് എം.ഇ.എസ് വുമണ്‍സ് കോളേജ് റോഡിലെ മലക്കല്‍ ബില്‍ഡിങ്ങില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 6309010602, 6309010603 എന്നീ നമ്പറുകള്‍ വഴി രജിസറ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റിജാസ്, മുഹമ്മദ് സലീല്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *