തലശ്ശേരി: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റേയും കുത്തക മാധ്യമങ്ങളുടേയും ശ്രമങ്ങള്‍ക്കെതിരേ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു ) നേതൃത്വത്തില്‍ സഹകാരികളും ജീവനക്കാരും സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സഹകരണ സംരക്ഷണ സദസ് സംഘടിപ്പിച്ചു. തലശ്ശേരി റൂറല്‍ ബാങ്ക് പുതിയ സ്റ്റാന്റില്‍ സംഘടിപ്പിച്ച സദസ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സഹകാരിയുമായ കാരായി രാജന്‍ ഉദ്ഘാടനം ചെയ്തു. സി.വത്സന്‍ ,എന്‍.വി ജിതേഷ് , എ.എന്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. കതിരൂര്‍ ബാങ്കിന് മുന്നില്‍ എം.സി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പി.സുരേഷ് ബാബു , കെ.എം ഷാജി, ഷിമി.കെ, സി.പി പ്രമോദ് എന്നിവര്‍ സംസാരിച്ചു.
കോടിയേരി ബേങ്കിന് മുന്നില്‍ സി.കെ രമേശന്‍ ഉദ്ഘാടനം ചെയ്തു കെ.ജയപ്രകാശന്‍ , എം.വി ജയരാജന്‍, കെ.പി അരുണ്‍ കുമാര്‍ , ടി.സുജിത്ത്, എം.കെ ഷിനോജ് എന്നിവര്‍ സംസാരിച്ചു. പുന്നോല്‍ ബേങ്കിന് മുന്നില്‍ കാരായി ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു കെ.എം രഘുരാമന്‍, പി.അനില്‍കുമാര്‍ , പി.പി രഞ്ചിത്ത്, ടി. സുധ എന്നിവര്‍ സംസാരിച്ചു വടക്കുംമ്പാട് ബേങ്കിന് മുന്നില്‍ എ രമേശ് ബാബു ഉദ്ഘാടനം ചെയ്തു എം പ്രസന്ന ടീച്ചര്‍, പി.പ്രകാശന്‍ , ഷീജ.പി, രേഷ്മ കെ.കെ എന്നിവര്‍ സംസാരിച്ചു.
ടൗണ്‍ സര്‍വീസ് ബാങ്കിന് മുന്നില്‍ എസ്.ടി ജയ്‌സണ്‍ ഉദ്ഘാടനം ചെയ്തു. സി.റാഷിദ്, കെ.ശ്രീജേഷ് എന്നിവര്‍ സംസാരിച്ചു കാര്‍ഷിക വികസന ബാങ്കിന് മുന്നില്‍ വി.എം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഇ പ്രമോദ് സംസാരിച്ചു. പബ്ലിക്ക് സര്‍വന്‍സ് ബാങ്കിന് മുന്നില്‍ വി.പി വിജേഷ് ഉദ്ഘാടനം ചെയ്തു, സി ശരത്ത് കുമാര്‍ ,കെ എം ബൈജു , സുമേഷ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നില്‍ കാരായി രാജന്‍ ഉദ്ഘാടനം ചെയ്തു, അഡ്വ: കെ ഗോപാലകൃഷ്ണന്‍ ,കെ സുജയ , സി കെ ഷിബിന്‍, എന്‍ രമേശന്‍ എന്നിവര്‍ സംസാരിച്ചു. പൊന്ന്യം ബാങ്കിന് മുന്നില്‍ എ.വാസു ഉദ്ഘാടനം ചെയ്തു, എം.ഷിജു, രാജേഷ് എന്നിവര്‍ സംസാരിച്ചു. ചെത്ത് തൊഴിലാളി സഹകരണ സംഘത്തിന് മുന്നില്‍ വാഴയില്‍ ശശി ഉദ്ഘാടനം ചെയ്തു, പി.കെ ബിജോയ്, വി.എം വേണു എന്നിവര്‍ സംസാരിച്ചു