തലശ്ശേരി: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക, സഹകരണ മേഖലയെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് സഹകാരികളും ജീവനക്കാരും സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സഹകരണ സംരക്ഷണ സംഗമം നടത്തി പുതിയ സ്റ്റാന്റില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.പി.വി പ്രീത ഉദ്ഘാടനം ചെയ്തു കെ. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. കണ്ട്യന്‍ സുരേഷ് ബാബു, എം.വി ജയരാജന്‍, എസ്.ടി ജയ്‌സണ്‍, കെ.സുജയ, പി.സുരേഷ് ബാബു, ഇ.പ്രമോദ് എന്നിവര്‍ സംസാരിച്ചു.