സമസ്ത പ്രവാസി സെല്‍ സംസ്ഥാന നേതൃ സംഗമം 25ന്

സമസ്ത പ്രവാസി സെല്‍ സംസ്ഥാന നേതൃ സംഗമം 25ന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായ സമസ്ത പ്രവാസി സെല്ലിന്റെ നേതൃസംഗമം 25ന് ടൗണ്‍ഹാളില്‍വച്ച് നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്ലകോയ തങ്ങള്‍ പതാക ഉയര്‍ത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രവാസിസെല്‍ സംസ്ഥാന പ്രസിഡന്റ് പി.കെ ഹംസകുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നിര്‍വഹിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അനുഗ്രഹ ഭാഷണവും നടത്തും. സമസ്ത പ്രവാസി സെല്‍ അഗങ്ങള്‍ക്കുള്ള ജീവകാരുണ്യ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ അലവിക്കുട്ടി ഒളവട്ടൂര്‍ ഫണ്ട് ഉദ്ഘാടനം നടത്തും. സമസ്ത പ്രവാസി സെല്‍ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കുഞ്ഞുഹാജി മാന്നാര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ നന്ദിയും പറയും.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ഉന്നമനത്തിന് ക്ഷേമ കോര്‍പറേഷന്‍ രൂപീകരിക്കണമെന്നും സമസ്ത പ്രവാസി സെല്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഇസ്മായില്‍ കുഞ്ഞുഹാജി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എ.ഹംസ ാജി മൂന്നിയൂര്‍, ഇസ്മായില്‍ ഹാജി എടച്ചേരി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *