സംസ്ഥാനത്ത് മഴ ശക്തം; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

സംസ്ഥാനത്ത് മഴ ശക്തം; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വീണ്ടും. പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 07 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തി. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരും. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *