മാഹി: മുന്‍സിപാലിറ്റിയുടെ വ്യാപാരദ്രോഹ നടപടിയില്‍ പ്രതിഷേധിച്ചും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യ പ്പെട്ടുകൊണ്ടും വ്യാപരി വ്യവസായി ഏകോപന സമിതി മാഹി നാഷണല്‍ ഹൈവേയില്‍ പ്രതിഷേധ സമരം നടത്തി. ഏകോപനസമിതി ചെയര്‍മാന്‍ കെ.കെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷാജി പിണക്കാട്ട് അധ്യക്ഷത വഹിച്ചു.കെ.കെ.ശ്രീജിത്ത്, കെ.ഭരതന്‍, എ.വി.യൂസഫ്, കെ.പി.അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പായറ്റ അരവിന്ദന്‍ സ്വാഗതവും ഷാജുകാനം നന്ദിയും പറഞ്ഞു.