മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ രണ്ടിന് നടത്തും

മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ രണ്ടിന് നടത്തും

നിലമ്പൂര്‍: കാമരാജ് ഫൗണ്ടേന്‍ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാകമ്മിറ്റി, ലീഗല്‍ സര്‍വീസസ് അതോറിറ്റി, കാരാടന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂണിറ്റ്, മിംസ് ഹോസ്പിറ്റല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. സബ്ജഡ്ജും സെക്രട്ടറി ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായ നൗഷാദ് അലി.കെ ഉദ്ഘാടനം ചെയ്യും.

ലോകകേരള സംഗമവും കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റുമായ പി.കെ കബീര്‍ സലാല അധ്യക്ഷത വഹിക്കും. ആസ്റ്റര്‍ മിംസ് കേരള ഒമാന്‍ ക്ലസ്റ്റര്‍ ഹെഡ് ഫര്‍ഹാന്‍ യാസീന്‍, കാരാടന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കാരാടന്‍ സുലൈമാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ്, എടക്കര പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ഷൈജു.എന്‍.വി, പി.കെ ജിഷു, വാര്‍ഡ് മെമ്പര്‍ സന്തോഷ് കപ്രാട്ട്, കെ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം മുസമ്മില്‍, കെ.വി.വി.ഇ.എസ് എടക്കര യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്.ആര്‍, കെ.എം മൊയ്തീന്‍(മനുഷ്യാവകാശ പ്രവര്‍ത്തകന്‍), കെ.വി.വി.ഇ.എസ് നിലമ്പൂര്‍ മണ്ഡലം ട്രഷറര്‍ അനില്‍ ലൈലാക്ക്, കെ.എഫ്.ഐ പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.റുബാദ ആശംസകള്‍ നേരും. കെ. ശശിമാസ്റ്റര്‍ സ്വാഗതവും കെ.എഫ്.ഐ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ സഫിയ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *