തലശ്ശേരി: ദേശീയ പാതയില്‍ ധര്‍മ്മടം പോലിസ് സ്റ്റേഷനും പോസ്റ്റാഫീസിനുംസമീപം യു.വി.ശോഭയുടെ നുച്ചിലകത്ത് ചാത്തോടം വീടിന്റെ ഭിത്തിയിടിഞ്ഞു വീണു. ആര്‍ക്കും പരുക്കുകളില്ല. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ശോഭയും ഇളയ സഹോദരി സുമ, സുമയുടെ ഭര്‍ത്താവ് വിജയന്‍ , മകന്‍ സരിത്തുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഈ ഭാഗത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. വില്ലേജ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി.