കോഴിക്കോട്: ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയായി സിവില്‍സ്‌റ്റേഷനില്‍ വച്ച് നടന്ന പരിപാടിയില്‍ എ.ഡി.എം മുഹമ്മദ് റഫീഖ് പ്രഖ്യാപിച്ചു. ചടങ്ങില്‍ കാനറാബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.വി.സി കണ്‍വീനറുമായ എസ്.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയില്‍ 37.5 ലക്ഷം അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. അതില്‍ 12 ലക്ഷത്തോളം അക്കൗണ്ടുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നു. മൂന്നുമാസംകൊണ്ട് ആ ആക്കൗണ്ടുകളെ പ്രവര്‍ത്തനക്ഷമമാക്കുകയാണ് ഉണ്ടായത്. ആര്‍.ബി.ഐയുടെ ജനറല്‍ മാനേജര്‍ സെഡ്രിക് ലോറന്‍സ്, എസ്.ബി.ഐ റീജ്യണല്‍ മാനേജര്‍ നന്ദകുമാര്‍, കാനറാബാങ്ക് റീജ്യണല്‍ മാനേജര്‍ ടോംസ് വര്‍ഗീസ്, കാനറാ ബാങ്ക് റിട്ട.ഡി.ജി.എം മോഹനന്‍ കോറോത്ത്, ആര്‍.ബി.ഐ എ.ജി.എം പ്രദീപ്കൃഷ്ണന്‍ മാധവ് എന്നിവര്‍ സംസാരിച്ചു. എഫ്.എല്‍.സി ജീവനക്കാരെ ആര്‍.ബി.ഐ ജനറല്‍ മാനേജരും എസ്.എല്‍.വി.സി ജനറല്‍ മാനേജരും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു. ശേഷം വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. ലീഡ് ബാങ്ക് മാനേജര്‍ ടി.എം മുരളീധരന്‍ സ്വാഗതവും ഫിനാന്‍സ് ലിട്രസി കൗണ്‍സിലര്‍ അയോണ ജോര്‍ജ് നന്ദിയും പറഞ്ഞു.