കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് ആരംഭിക്കണം: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് ആരംഭിക്കണം: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

കോഴിക്കോട് കരിപ്പൂരില്‍ രണ്ടുവര്‍ഷത്തിലധികമായി നിര്‍ത്തിവച്ച വലിയ വിമാന സര്‍വീസ് ആരംഭിക്കണമെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.വലിയ വിമാന സര്‍വീസ് ആരംഭിക്കല്‍ ചില തല്‍പര കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി അനന്തമായി നീട്ടുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വലിയ വിമാന സര്‍വീസ് ആരംഭിക്കല്‍ അനന്തമായി നീണ്ടാല്‍ ഐ.ടി, ടൂറിസം, കാര്‍ഗോ കയറ്റുമതി-ഇറക്കുമതി, വാണിജ്യ – വ്യവസായ – കാര്‍ഷിക സമസ്ത മേഖലകള്‍ക്കും തിരിച്ചടിയാകും. എമിറേറ്റ്‌സ് പോലെയുള്ള വിമാന കമ്പനികള്‍ അവരുടെ സാങ്കേതിക വിദഗ്ധ ടീമുകള്‍ പരിശോധിച്ച് സര്‍വീസ് ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടും അധികാരികള്‍ അനുമതി നല്‍കുന്നില്ല. അടിയന്തിരമായി സുരക്ഷ ഓഡിറ്റ് നടത്തി വലിയ വിമാന സര്‍വീസും ഹജ്ജ് എംപാര്‍ക്കേഷനും കരിപ്പൂരില്‍ പുനഃസ്ഥാപിക്കണം. കൗണ്‍സില്‍ പ്രസിഡന്റ് ഷവലിയര്‍ സി.ഇ ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വ.് എം.കെ അയ്യപ്പന്‍, ഖജാന്‍ജി എം.വി കുഞ്ഞാമു എന്നിവര്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *