ഓണാഘോഷം: നഗരം ദീപാലംകൃതമാക്കും

ഓണാഘോഷം: നഗരം ദീപാലംകൃതമാക്കും

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റേയും വിനോദസഞ്ചാരവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് പൊലിമയേകാന്‍ നഗരം ദീപാലംകൃതമാക്കും. സെപ്റ്റംബര്‍ രണ്ടു മുതല്‍ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ സര്‍ക്കാര്‍- പൊതുമേഖല സ്വകാര്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമാണ് ദീപാലംകൃതമാക്കുക.
മാനാഞ്ചിറ, മിഠായിതെരുവ്, വലിയങ്ങാടി, ബീച്ച്, കുറ്റിച്ചിറ, പാളയം തുടങ്ങിയ സ്ഥലങ്ങളും സി.എസ്.ഐ. പള്ളി, പട്ടാള പള്ളി, മൊയ്തീന്‍ പളളി, തളി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ഈ ദിവസങ്ങളില്‍ പ്രകാശപൂരിതം ആകും. പൊലീസ് കമ്മീഷണര്‍ ഓഫിസ്, എല്‍.ഐ.സി കെട്ടിടം, എസ്.ബി.ഐ. തുടങ്ങിയ സ്ഥാപനങ്ങളും, ആശുപത്രികളും ഉള്‍പ്പെടെ നഗര കേന്ദ്രത്തിലെ പ്രധാന ഭാഗങ്ങളാണ് അലങ്കരിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *