പത്തനംതിട്ട: ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന വിവാദപരാമര്‍ശമടങ്ങിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരേ കേസെടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദേശം. ആര്‍.എസ്.എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹരജിയിലാണ് നടപടി. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരേയാണ് പോസ്റ്റില്‍ കെ.ടി ജലീല്‍ പറഞ്ഞിരിക്കുന്നത്. വിഭജന കാലത്ത് കാശ്മീരിനെ രണ്ടായി പകുത്തെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. ജമ്മുവും കാശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങള്‍ ഇന്ത്യന്‍ അധീന ജമ്മുകശ്മീരാണെന്നും പാകിസ്താനോട് ചേര്‍ക്കപ്പെട്ട ഭാഗത്തെ ആസാദ് കാശ്മീര്‍ എന്നുമാണ് ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശേഷിപ്പിച്ചത്. ഇതാണ് വിവാദത്തിനിടയാക്കിയത്.തുടര്‍ന്ന് ജലീല്‍ പോസ്റ്റ് പിന്‍വിലിച്ചിരുന്നു.