സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി

സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രവും തിരുവനന്തപുരം ശ്രീകാര്യം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രവും സംയുക്തമായി കോഴിക്കോട് ജില്ലയിലെ കര്‍ഷകര്‍ക്കായി ”കിഴങ്ങു വിളകളുടെ അത്യുത്പാദനശേഷിയുള്ള ഇനങ്ങളും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനവും” എന്ന വിഷയത്തില്‍ 24ന് രാവിലെ 11 മണിക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ക്ലാസുകള്‍ നയിക്കുന്നത് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ്.

പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന Zoom പ്ലാറ്റ്‌ഫോം ലിങ്കിലൂടെ ജോയിന്‍ ചെയ്യാവുന്നതാണ്.
Join Zoom Meeting, https://us02web.zoom.us/j/89757046629?pwd=NmRTYjdxWm5yM0dpY0xDa241Zkc4QT09 Meeting ID: 897 5704 6629 Passcode: 123123
കോഴിക്കോട് വേങ്ങേരി കാര്‍ഷിക വിജ്ഞാന-വിപണന കേന്ദ്രത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി തത്സമയം പ്രദര്‍ശിപ്പിക്കുന്നതാണ്. ഓണ്‍ലൈനായി ജോയിന്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് 24ന് 11 മണിക്ക് കോഴിക്കോട് ഓഫിസില്‍ നേരിട്ട് വന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ സൗകാര്യമുണ്ടാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പര്‍: 04952935850 , 9188223584.

Share

Leave a Reply

Your email address will not be published. Required fields are marked *