മാഹി-തലശ്ശേരി ബൈപാസ് നിര്‍മാണം: യാത്രാ സൗകര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന സമരം

മാഹി-തലശ്ശേരി ബൈപാസ് നിര്‍മാണം: യാത്രാ സൗകര്യം നിഷേധിക്കുന്നതിനെതിരേ ബഹുജന സമരം

മാഹി: അശാസ്ത്രീയ നിര്‍മാണത്തിന്റെ ഭാഗമായ് യാത്രാസൗകര്യം നിഷേധിക്കപ്പെടുന്നതിനെതിരേ ജനകീയ സമരം. മാഹി-തലശ്ശേരി ബൈപാസ് നിര്‍മാണം പുരോഗമിക്കുമ്പോള്‍, അഴിയൂര്‍ വില്ലേജ് ഓഫീസ്- രജിസ്ട്രാര്‍ ഓഫീസ് റോഡ് വഴിയുളള ഗതാഗത സൗകര്യം പൂര്‍ണമായും ഇല്ലാതാകുന്നതിനെതിരേയാണ് ജനം പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഈ ഭാഗത്തുള്ള നാനൂറോളം വീട്ടുകാരുടേയും, ചൊക്ലി പഞ്ചായത്ത്, പാനൂര്‍ മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ ട്രെയിന്‍ യാത്രക്കാരുടേയും ഏക വഴിയാണ് അശാസ്ത്രീയമായ ആസൂത്രണത്തിന്റെ ഭാഗമായി ഇല്ലാതാവാന്‍ പോകുന്നത്. അഴിയൂര്‍ രജിസ്ട്രാര്‍ ഓഫിസ്, അഴിയൂര്‍ ഈസ്റ്റ് യു.പി സ്‌കൂള്‍, വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള വഴിയും അടയ്ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *