മാലിന്യ സംസ്‌കരണം: സര്‍ക്കാര്‍ ചെയ്യുമ്പോള്‍ വിവാദം; റോട്ടറി പോലുള്ള സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് കെ. മുരളീധരന്‍ എം.പി

മാലിന്യ സംസ്‌കരണം: സര്‍ക്കാര്‍ ചെയ്യുമ്പോള്‍ വിവാദം; റോട്ടറി പോലുള്ള സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് കെ. മുരളീധരന്‍ എം.പി

കോഴിക്കോട്: ആരോഗ്യ മേഖല നേരിടുന്ന വലിയ വിപത്തായ മാലിന്യ സംസ്‌കരണം റോട്ടറി പോലുള്ള സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കണമെന്ന് കെ.മുരളീധരന്‍ എം.പി. റോട്ടറി ക്ലബ് ഈസ്റ്റ് സര്‍വിസ് പ്രൊജക്ടിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 1000 മണ്‍സൂണ്‍ ഓണ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യം ഉണ്ടാകാന്‍ പരിസരം വൃത്തിയാക്കുകയെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. മാലിന്യ സംസ്‌കരണ പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ പ്രതിഷേധങ്ങളും വിവാദങ്ങളും വരും.

ഇതിന് പരിഹാരമാണ് സന്നദ്ധ സംഘടനകള്‍ ഏറ്റെടുക്കലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. വരേണ്യ വര്‍ഗത്തിന്റെ ക്ലബാണ് റോട്ടറിയെന്ന ധാരണ റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍ തിരുത്തി. ഓണം വില കൂടുതല്‍കൊണ്ട് പൊള്ളും, അതിന് ഒരു പരിധിവരെ ആശ്വാസമാണ് ക്ലബിന്റെ കിറ്റ് വിതരണം . നിര്‍ധനരെ സഹായിക്കുന്ന റോട്ടറി ക്ലബുകളുടെ സേവനം മറ്റ് സന്നദ്ധ സംഘടനകള്‍ക്ക് മാതൃകയാണെന്നും മുരളീധരന്‍ കൂട്ടി ചേര്‍ത്തു.
റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് എം.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ഡോ.പി.പ്രശാന്ത് മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട്റ്റ് ഡോ. സേതു ശിവശങ്കര്‍ , ഡോ. പി.ആര്‍ ശശീന്ദ്രന്‍ , പബ്ബിക്ക് ഇമേജ് ചെയര്‍ ഡോ.സി.എന്‍ അജിത എന്നിവര്‍ പ്രസംഗിച്ചു. സോഷ്യല്‍ സര്‍വിസ് ഡയരക്ടര്‍ എ.മണി സ്വാഗതവും സെക്രട്ടറി സുന്ദര്‍ രാജുലു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *