നാദാപുരം: മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ , തൊഴിലാളികള്‍ , മറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ പരാതികള്‍ സ്വീകരിക്കുന്നതിന് തെഴിലുറപ്പ് ഓംബുഡ്സ്മാന്‍ വി.പി സുകുമാരന്‍ നാദാപുരം പഞ്ചായത്തില്‍ സിറ്റിങ്് നടത്തി. താഴിലുറപ്പ് പദ്ധതി കൊവിഡ് കാലത്ത് ഗ്രാമീണ ജനതയുടെ കണ്ണിരൊപ്പിയ പദ്ധതിയാണെന്ന് ആമുഖമായി ഓംബുഡ്സ്മാന്‍ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് സ്വാഗതം പറഞ്ഞു.
ജില്ലയില്‍ ആദ്യമായാണ് പഞ്ചായത്തുതല പരാതി സ്വീകരിക്കല്‍ നാദാപുരത്ത് വച്ച് ആരംഭിക്കുന്നത്. ഇതിന് മുമ്പ് ഓംബുഡ്സ്മാന്‍ ബ്ലോക്ക് തലത്തിലാണ് പരാതികള്‍ സ്വീകരിച്ചിരുന്നത്. ജില്ലയിലെ 70 പഞ്ചായത്തുകളിലും തുടര്‍ ദിവസങ്ങളില്‍ പരാതി സ്വീകരിക്കുന്നതാണ് അടുത്ത ദിവസം തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലാണ് സിറ്റിങ് നടത്തുക. നാദാപുരം ഗ്രാമ പഞ്ചായത്തില്‍ 2021/2022 വര്‍ഷത്തില്‍ 8,8406848 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ചിലവ് വന്നിട്ടുള്ളത് അതില്‍ 6,1964633 രൂപ തൊഴിലാളികള്‍ക്ക് കൂലിയിനത്തിലാണ് നല്‍കിയത്. 3,176 സജീവതൊഴിലാളികളാണ് നാദാപുരത്തുള്ളത്. കഴിഞ്ഞ വര്‍ഷം 845 കുടുബങ്ങള്‍ 100 ദിനം തൊഴില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ കഴിഞ്ഞ വര്‍ഷം 2,08826 തൊഴില്‍ ദിനം സൃഷിടിച്ചുണ്ട്. നടപ്പ് വര്‍ഷത്തില്‍ 55,900 തൊഴില്‍ ദിനം സൃഷ്ടിച്ച് 1,7384900 രൂപ നാദാപുരത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ചിലവഴിച്ചിട്ടുണ്ട്.
തൊഴില്‍ ദിനം വര്‍ധിപ്പിക്കല്‍, തൊഴില്‍ സമയം കുയ്ക്കല്‍, തൊഴില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചും മെറ്റീരിയല്‍ സപ്ലൈ ചെയ്ത വെണ്ടര്‍മാര്‍ക്ക് തുക ലഭിക്കാത്തത് സംബന്ധിച്ചും ജോലി ചെയ്ത് തുക ലഭിക്കാത്തത് , മാറ്റ് മാര്‍ക്ക് കൂലി വര്‍ധന , ആസ്തിയില്‍ ഉള്‍പ്പെട്ട റോഡിന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ലഭിക്കാത്തത് സംബന്ധിച്ചുമുള്ള 17പരാതികളാണ് ഓംബുഡ്‌സ്മാന് ലഭിച്ചത്. പരാതികളില്‍ പ്രാഥമിക വിവര ശേഖരണം നടത്തി തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്മാന്‍ അറിയിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് അഖില മരിയാട്ട്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി.കെ നാസര്‍ , ജനീദ ഫിര്‍ദൗസ് , അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍ ,തൊഴിലുറപ്പ് എ.ഇ നവനീത് രാജഗോപാല്‍ , ഓവര്‍സീയര്‍മാര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു