ഫറോക്ക്: എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢോജ്ജ്വല സമാപനം. 536 പോയിന്റുകള്‍ നേടി ആതിഥേയരായ ഫറോക്ക് ഡിവിഷന്‍ ജേതാക്കളായി. 473 പോയിന്റുകള്‍ നേടി മുക്കം ഡിവിഷന്‍ രണ്ടാം സ്ഥാനവും 419 പോയിന്റുകള്‍ നേടി കൊടുവള്ളി ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി. ക്യാംപസ് വിഭാഗത്തില്‍ ഫറോഖ് കോളേജ് ജേതാക്കളായി. ബൈത്തുല്‍ ഇസ്സ നരിക്കുനി രണ്ടാം സ്ഥാനവും കൈതപ്പൊയില്‍ മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് മൂന്നാം സ്ഥാനവും നേടി. സമാപന സംഗമം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സ്വഫ്‌വാന്‍ സഖാഫി പൊക്കുന്ന് അധ്യക്ഷത വഹിച്ചു. ഐ.പി.ബി ഡയരക്ടര്‍ മജീദ് അരിയല്ലൂര്‍ അനുമോദന പ്രഭാഷണം നടത്തി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കെ.വി തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ടി.കെ അബ്ദുറഹിമാന്‍ ബാഖവി സംസാരിച്ചു. എ.കെ.സി മുഹമ്മദ് ഫൈസി, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, അബൂബക്കര്‍ സഖാഫി പന്നൂര്‍, മജീദ് പുത്തൂര്‍ , കലാം മാവൂര്‍, ജലീല്‍ സഖാഫി കടലുണ്ടി, ഹാമിദലി സഖാഫി പാലാഴി, എം.മുഹമ്മദ് നിയാസ് സംബന്ധിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഷ്റഫ് ശഹബാസ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ സലീം സഖാഫി കൈമ്പാലം നന്ദിയും പറഞ്ഞു. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്ന നാദാപുരം ഡിവിഷന് സ്വാഗതസംഘം ഭാരവാഹികള്‍ പതാക കൈമാറി. ഖാദിസിയ്യ മസ്ജിദില്‍ നടന്ന ഹയ്യുന്‍ ഫീനാ അനുസ്മരണ സംഗമത്തിന് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സ്വഫ് വാന്‍ സഖാഫി പൊക്കുന്നു, റാഫി അഹ്സനി കാന്തപുരം, വാഹിദ് സഖാഫി നേതൃത്വം നല്‍കി. ‘എഴുത്തിലെ പുതുവഴികള്‍’ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശംസുദ്ധീന്‍ മുബാറക് സംസാരിച്ചു. ‘ലോക സംസ്‌കൃതിക്ക് മുസ്ലിംകള്‍ സമ്മാനിച്ചത്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കെ.ഇ.എന്‍, മുഹമ്മദലി കിനാലൂര്‍, മുജീബ് സുറൈജി സംസാരിച്ചു.