അഴിയൂര്‍: ജി.എം.ജെ.ബി വിദ്യാലയത്തിലെ അപകടാവസ്ഥയിലായ പഴയ കോണ്‍ക്രീറ്റ് കെട്ടിടം പൊളിച്ചു മാറ്റാണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ പഞ്ചായത്തില്‍ പരാതിപ്പെട്ടു. പി.ടി.എ പ്രസിഡന്റ് റിയാസ് പി.പി, എം പി.ടി.എ പ്രസിഡന്റ് നിസ്ഫത്തുംം മറ്റു അംഗങ്ങളും ചേര്‍ന്ന് വാര്‍ഡ് മെമ്പര്‍ സാജിദ് നെല്ലോളിയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിനും സെക്രട്ടറി അരുണിനും നിവേദനം സമര്‍പ്പിച്ചു. പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രമ്യ പി.ടി.എ, ഭാരവാഹികളായ രാജേന്ദ്രന്‍, സീനത്ത് കെ.പി, നഫ്‌സീന, റുബീന, മുനീറ, നസിഹ, ഫൗമിന, ഹര്‍ഷിന, റസീന, ഷബാന എന്നിവരും സന്നിഹിതരായിരുന്നു.