കോഴിക്കോട്: അരനൂറ്റാണ്ട് കാലമായി ആരോഗ്യ മേഖലയില്‍ സേവനമനുഷ്ടിക്കുന്ന ഡോ.കെ കുഞ്ഞാലി ഹൃദ്രോഗ ചികിത്സയില്‍ നൂതന വിപ്ലവം സൃ്ടിച്ച വ്യക്തിത്വമാണെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. ഡോക്ടര്‍മാര്‍ രണ്ടുരീതിയില്‍ ഇടപ്പെടുന്നവരാണ്. ഭയപ്പെടുത്തുന്നവരും ആശ്വസിപ്പിക്കുന്നവരും. രണ്ടാമത്തെ വിഭാഗത്തിലാണ് ഡോക്ടര്‍ കുഞ്ഞാലിയുടെ സ്ഥാനം. നെപ്പോളിയന്‍ പറഞ്ഞതുപോലെ അസാധ്യമായത് ഒന്നുമില്ല. രോഗത്തെ പൊരുതി തോല്‍പ്പിച്ചയാളാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ്. രോഗത്തെ പൊരുതി തോല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വ്യക്തിത്വമാണ് ഡോ.കുഞ്ഞാലി. ആതുര ശുശ്രൂഷാ രംഗത്ത് കോഴിക്കോടിന്റെ ചരിത്രത്തില്‍ ഡോ.കെ കുഞ്ഞാലിയുടെ നാമം രേഖപ്പെടുത്താതെ പൂര്‍ത്തീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആതുര സേവന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഡോ.കെ. കുഞ്ഞാലിയെ സമൂഹ്യ സേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഫ്രൈഡേ ക്ലബ്ബ് ആദരിക്കുന്ന ചടങ്ങിന്റെയും ഡോ.കെ.കുഞ്ഞാലിയുടെ സഹായത്തോടെ 80 കുടുംബങ്ങള്‍ക്ക് നല്‍കുന്ന തയ്യല്‍ മെഷീനിന്റെയും പത്ത് കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഉന്തുവണ്ടിയുടെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രൈഡേ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. കെ. ആലിക്കോയ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഫ്രൈഡേ ക്ലബ്ബ് മുന്‍ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് ഹസ്സന്‍ , ഡോ.കെ കുഞ്ഞാലിയെ പൊന്നാട അണിയിച്ചു ആദരിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 274ാം റാങ്ക് നേടിയ സിവില്‍ സ്റ്റേഷന്‍ സ്വദേശിയായ അഫ്‌നാന്‍ അബ്ദുസ്സമദിനെ ചടങ്ങില്‍ വെച്ച് എം.കെ രാഘവന്‍ എം.പി ആദരിച്ചു. ട്രഷറര്‍ അബ്ദുലത്തീഫ്, അഡ്വ. കോനാരി മുഹമ്മദ്, എം. അബ്ദുള്‍ ഗഫൂര്‍ എന്നിവരും സംസാരിച്ചു. ഫ്രൈഡേ ക്ലബ്ബ് സെക്രട്ടറി പി.മുഹമ്മദ് അശ്‌റഫ് സ്വാഗതവും, എന്‍ജിനീയര്‍ പി.ടി അബ്ദുല്ലക്കായ നന്ദിയും പറഞ്ഞു.
.