ജില്ലാ  ജനറല്‍ ആശുപത്രിക്ക് മുന്നിലെ അപകട കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ച് ബി.ജെ.പി

ജില്ലാ ജനറല്‍ ആശുപത്രിക്ക് മുന്നിലെ അപകട കുഴിയില്‍ വാഴ നട്ട് പ്രതിഷേധിച്ച് ബി.ജെ.പി

കോഴിക്കോട്: ജില്ലാ ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ റോഡിലെ കുഴിയില്‍ തുടര്‍ച്ചയായി വാഹനങ്ങള്‍ അപകടപെടുന്നതിലും മാസങ്ങളായി റോഡ് പൊട്ടിപൊളിഞ്ഞിട്ടും യാതൊരുവിധ നടപടികളും അധികാരികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വെള്ളയില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴിയില്‍ വാഴ നട്ട് പ്രതിഷേധ ധര്‍ണ നടത്തി. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എന്‍.പി സിദ്ധാര്‍ഥന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , മണ്ഡലം സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ടി. അര്‍ജുന്‍ , ഏരിയ ജനറല്‍ സെക്രട്ടറി എന്‍.പി. ജയകുമാര്‍ , വൈസ് പ്രസിഡന്റുമാരായ ടി.സിദ്ധാര്‍ഥന്‍, ഇ. രഞ്ജിത്ത്, സെക്രട്ടറി. ടി.ശ്രീകുമാര്‍ , മഹിള മോര്‍ച്ച ഏരിയ പ്രസിഡന്റ് വര്‍ഷ അര്‍ജുന്‍, ഒ.ബി.സി മോര്‍ച്ച ഏരിയ പ്രസിഡന്റ് സജീവ് പ്രസാദ്, ബൂത്ത് പ്രസിഡന്റ് ടി. പ്രണവ് എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *