ആശുപത്രി ലൈബ്രറിക്ക് പുസ്തക കിറ്റ് നല്‍കി

ആശുപത്രി ലൈബ്രറിക്ക് പുസ്തക കിറ്റ് നല്‍കി

വടകര: ജില്ലാ ആശുപത്രിയില്‍ കോ-ഓപ്പറേറ്റീവ് കോളേജ്, വടകര എന്‍.എസ്.എസ് യൂനിറ്റ് ഒരുക്കുന്ന ലൈബ്രറിയിലേക്ക് സംസ്‌കാരസാഹിതി പുസ്തക കിറ്റ് നല്‍കി. വടകര എജ്യുക്കേഷന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ലത്തീഫ് കല്ലറയില്‍ എന്‍.എസ്.എസ് പ്രോഗ്രാമിങ്ങ് ഓഫിസര്‍ കെ.അനില്‍ മാസ്റ്റര്‍ക്ക് പുസ്തക കിറ്റ് കൈമാറി. വടകര എജ്യുക്കേഷനല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി. വത്സലന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കാരസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സൊസൈറ്റി സെക്രട്ടറി റീജ പ്രദീപ്, ബിജുല്‍ ആയാടത്തില്‍,ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്,ബാബു ചാത്തോത്ത്, പി. ജയകൃഷ്ണന്‍,കെ.കെ. മുരുകദാസ് എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *