സംസ്ഥാനത്ത് വീണ്ടും മഴ; നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴ; നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശകത്മായ മഴയുണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 22ന് കോട്ടയം, ഇടുക്കി ജില്ലകളിലും, 23ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *