വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരേ പോക്‌സോ കേസ്

വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരേ പോക്‌സോ കേസ്

ഇടുക്കി: എന്‍.എസ്.എസ് ക്യാംപില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരേ പോക്‌സോ കേസ്. പെണ്‍കുട്ടികള്‍ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. പത്തനംതിട്ട സ്വദേശി ഹരി ആര്‍. വിശ്വനാഥിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി അനുകൂല അധ്യാപക സംഘടനയായ ‘ദേശീയ അധ്യാപക സംഘ്’ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍. വിശ്വനാഥ് ഒപ്പം ആര്‍.എസ്.എസ് പ്രചാര്‍ പ്രമുഖ് ആയിരുന്നു.

ക്യാംപിന്റെ ചുമതലയുള്ള അധ്യാപകനാണ് ഹരി ആര്‍. വിശ്വനാഥ്. ക്യാംപ് നടക്കുന്നിടത്ത് പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞുനോക്കിയെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇടുക്കി കഞ്ഞിക്കുഴി പോലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ആരോപണം ഒത്തുതീര്‍പ്പാക്കാന്‍ ഇയാള്‍ സഹപാഠിയായ വിദ്യാര്‍ഥിയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ പോലിസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലിസ് അപമാനം നേരിട്ട പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോക്‌സോ കേസെടുത്തത്.

Share

Leave a Reply

Your email address will not be published. Required fields are marked *