വാളയാറില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

വാളയാറില്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ബസ്സില്‍ വച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച കേസിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് വാളയാര്‍ പോലിസ് അറിയിച്ചു. രോഹിത്, നിഖില്‍ കുമാര്‍, അക്ബര്‍, സത്യജിത്, സുജീഷ് എന്നിവരാണ് പോലിസ് പിടികൂടിയത്.
കോയമ്പത്തൂര്‍ ചാവടിയിലെ സ്വകാര്യ കോളജ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമുണ്ടായത്. കോളജ് ബസ് ദേശീയപാതയില്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറിയായിരുന്നു മര്‍ദ്ദനം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളാരും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍, ബസ്സിന്റെ ഡ്രൈവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *