ലോക ഫോട്ടോഗ്രഫി ദിനത്തില്‍ ആദരിച്ചു

ലോക ഫോട്ടോഗ്രഫി ദിനത്തില്‍ ആദരിച്ചു

മാഹി: നാല് പതിറ്റാണ്ട് കാലമായി വന്യജീവി ഫോട്ടോഗ്രഫി രംഗത്തെ സജീവ സാന്നിദ്ധ്യമായ അസീസ് മാഹിയെ ലോക ഫോട്ടോഗ്രഫി ദിനത്തില്‍ മാഹി ലയണ്‍സ് ക്ലബ് ആദരിച്ചു. ലയണ്‍സ് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി സജിത്ത് നാരായണന്‍ പൊന്നാട അണിയിച്ചു. മാഹി ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. രാജേഷ്, സെക്രട്ടറി രാജേന്ദ്രന്‍, ട്രഷറര്‍ സന്തോഷ്, പ്രേമന്‍ കല്ലാട്ട്, അഡ്വ :ടി. അശോക് കുമാര്‍, രാജേഷ് വി. ശിവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.കെ സുജിത്ത് സ്വാഗതവും അശോക് കുമാര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *