മുംബൈ: മുംബൈയില്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലിസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാകിസ്താനില്‍ ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സന്ദേശം വന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മുംബൈയില്‍ 26/11 മോഡല്‍ ആക്രമണം നടത്തുമെന്നും ആറുപേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നതെന്നും പോലിസ് അറിയിച്ചു.
സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലിസ് അന്വേഷണം തുടരുകയാണ്. മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. 2008 നവംബര്‍ 26ന് മുംബൈയിലുണ്ടായ ഭീകരാക്രമണത്തില്‍ 166 പേരാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. പാക്‌സ്താനില്‍ നിന്നെത്തിയ പത്തു ഭീകരരാണ് ആക്രമണം നടത്തിയത്.