കോഴിക്കോട്: ഇന്റര്‍നെറ്റിന്റെ മൂന്നാം തരംഗം എന്നറിയപ്പെടുന്ന മെറ്റാവെഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം അക്ബര്‍ രചിച്ച മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ പുസ്തകം ‘മുഹമ്മദ് നബി(സ); ചരിത്രപരമായും ചരിത്രസ്രോതസ്സുകളും’ നാളെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്യും. മെറ്റാവെഴ്‌സ് എന്ന ത്രിമാന ലോകത്ത് പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ വച്ചായിരിക്കും പരിപാടി. കോഴിക്കോട് എറണാകുളം, ബാംഗ്ലൂര്‍, ദുബായ്, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ദഅ്‌വ ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. വാര്‍ത്താസമ്മേളനത്തില്‍ നിച്ച് ഓഫ് ട്രൂത്ത് അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് അമീര്‍, ദഅ്‌വ ബുക്‌സ് മാനേജിങ് ഡയരക്ടര്‍ യാസര്‍ അറഫാത്ത്, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നാസിം റഹ്മാന്‍, ടെക്‌നിക്കല്‍ പാര്‍ട്ണര്‍ അഖില്‍, മാര്‍ക്കറ്റിങ് വിങ് കണ്‍വീനര്‍ എന്‍.വി യാസര്‍ എന്നിവര്‍ പങ്കെടുത്തു.