മധുകൊലക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

മധുകൊലക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കോടതി നടപടി. മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി കോടതിയുടേതാണ് ഉത്തരവ്. 12 പേരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

നേരിട്ടും ഇടനിലക്കാര്‍ വഴിയും പ്രതികള്‍ പലപ്പോഴും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് കേസില്‍ 15 പേരെ വിസ്തരിച്ചപ്പോള്‍ 13 പേരും കൂറുമാറിയത്. സാക്ഷിവിസ്താരം നടത്താനിരിക്കുന്ന സാക്ഷികളെയും സ്വാധീനിച്ചുവെന്ന നിര്‍ണായക വിവരവും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതികളായ മരക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് ചില സാക്ഷികളെ വിളിച്ചത്. 63 തവണ വരെ ചിലര്‍ സാക്ഷികലെ വിളിച്ചതിന്റെ രേഖകലും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഈ സാഹചര്യത്തില്‍ സാക്ഷി വിസ്താരം കോടതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *