കോഴിക്കോട്: കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 148 ദിവസം രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലാതല സ്വാഗതസംഘ രൂപീകരണയോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സെപ്റ്റംബര്‍ 11 മുതല്‍ 29 വരെ 19 ദിവസം പര്യടനം നടത്തും. ബി.ജെ.പിയുടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണത്തിന് അറുതിവരുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര നടത്തുന്നത്. യോഗത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എല്‍.എ, വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, ജനറല്‍ സെക്രട്ടറിമാരായ കെ.കെ അബ്രഹാം, പി.എം നിയാസ്, യുഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, യാത്രാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സി അബു, ഡി.സി.സി ജനറല്‍ സെക്രട്ടറി പി.എം അബ്ദുറഹ്മാന്‍, എന്‍. സുബ്രഹ്മണ്യന്‍, സത്യന്‍ കടിയങ്ങാട്, ദിനേശ് പെരുമണ്ണ, ഐ.മൂസ, കെ.പി ബാബു സംസാരിച്ചു.