ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കണം; എന്നാല്‍, അടിച്ചേല്‍പ്പിക്കരുത്: വി.ഡി സതീശന്‍

ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കണം; എന്നാല്‍, അടിച്ചേല്‍പ്പിക്കരുത്: വി.ഡി സതീശന്‍

മലപ്പുറം: ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയം നടപ്പാക്കണം. എന്നാല്‍, അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുസ്‌ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അരമണിക്കൂറോളം ലീഗ് നേതാക്കളുമായുള്ള പ്രതിപക്ഷ നേതാവിന്റെ ചര്‍ച്ചയില്‍ ജെന്‍ട്രല്‍ ന്യൂട്രാലിറ്റി സജീവ ചര്‍ച്ചയായി. ലിംഗ നീതി നടപ്പില്‍ വരുത്തണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടെന്നും പക്ഷെ സ്ത്രീകളില്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി സതീശന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. അതേസമയം, ജെന്‍ട്രല്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ കോ ഒര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനാണ് ലീഗിന്റെ നീക്കം. പി.എം.എ സലാം ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരാമര്‍ശങ്ങള്‍ പരുക്കേല്‍പ്പിച്ചിട്ടില്ല. സമുദായത്തിന് അകത്തുണ്ടായ വികാരം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നാണ് വിലയിരുത്തല്‍.

ജെന്‍ട്രല്‍ ന്യൂട്രാലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന വിവാദ പരാമശം നടത്തിയ എം.കെ മുനീറിനെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടില്ല. എന്നാല്‍, ഇരുന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് മന്ത്രി ചോദിച്ചു. എം.കെ മുനീറിന്റെ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു മന്ത്രി. മുന്‍ മന്ത്രിയടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും പറയുന്നത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *