കൊച്ചി: കാക്കനാട് ഫ്ളാറ്റിലെ കൊലപാതകത്തില്‍ പ്രതിയായ അര്‍ഷാദിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ എട്ട് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. കാസര്‍ഗോഡ് നിന്ന് പുലര്‍ച്ചയോടെയാണ് കാക്കനാട് എത്തിച്ചത്. പന്ത്രണ്ട് മണിയോടെ കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വിടണമെന്ന് പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യലിനായി ഈ മാസം 27 വരെയാണ് അര്‍ഷാദിനെ കസ്റ്റഡിയില്‍ വിട്ടത്. ലഹരി ഇടപാടിലെ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസിന്റെ നിഗമനം. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിരുന്നു.