കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ‘മികവ്-2022’ സെപ്റ്റംബര്‍ മൂന്നിന്

കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ‘മികവ്-2022’ സെപ്റ്റംബര്‍ മൂന്നിന്

കോഴിക്കോട്: കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും സമൂഹത്തില്‍ കഴിവു തെളിയിച്ച വ്യക്തിത്വങ്ങളേയും ആദരിക്കുന്ന ചടങ്ങും ഓണാഘോഷവും സെപ്റ്റംബര്‍ മൂന്നിന് ശനി വൈകീട്ട് മൂന്ന് മണിക്ക് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ (ഡി.സി.സി ഹാള്‍) നടക്കും. ട്രഷറര്‍ അശോകന്‍ കിഴക്കയിലിന്റെ ചിത്രപ്രദര്‍ശനം, ഓണക്കിറ്റ് വിതരണവും നടക്കും. പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജോയ് പ്രസാദ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എം നിയാസ്, ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് കെ.രാജീവ്, കൗണ്‍സിലറും പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. അല്‍ഫോണ്‍സാ മാത്യു, ജനറല്‍ സെക്രട്ടറി പി.കെ ചോയി എന്നിവര്‍ പ്രസംഗിക്കും. പരിപാടി വിജയിപ്പിക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഇ.എം വിപിന്‍ അഭ്യര്‍ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *