കഥകളിയും കഥകളി അരങ്ങേറ്റവും നാളെ

കഥകളിയും കഥകളി അരങ്ങേറ്റവും നാളെ

കോഴിക്കോട്: തോടയം കഥകളി ക്ലബിന്റെ സഹകരണത്തോടെ തൃപ്പുണിത്തുറ കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി സ്‌കൂളുമായി സഹകരിച്ച് കഥകളിയും കഥകളി അരങ്ങേറ്റവും നാളെ വൈകുന്നേരം ആറ് മണിക്ക് ചാലപ്പുറം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

കഥ-1 ദുര്യോദന വധം (കൃഷ്ണന്‍ , പാഞ്ചാലി ), കൃഷ്ണന്‍: രശ്മി വിപിന്‍ രാജ്, പാഞ്ചാലി:മീര സനല്‍. കഥ -2 കുചേല വൃത്തം (കുചേലന്‍, കൃഷ്ണന്‍ , രുക്മിണി ), കുചേലന്‍: അഡ്വ.സുരേഷ് സുകുമാര്‍ , കൃഷ്ണന്‍: പ്രതിഭ മനോജ്, രുക്മിണി: മീര സനല്‍ , വരദ എന്നിവര്‍ വേഷമിടുന്നു. പാട്ട്: കലാമണ്ഡലം വിനോദ്, കോട്ടയ്ക്കല്‍ വിനീഷ്, ചെണ്ട: കോട്ടക്കല്‍ വിജയ രാഘവന്‍ , ചുട്ടി: കലാമണ്ഡലം സുധീഷ് , ചമയം: ആര്‍.എല്‍.വി അനുരാജ്. ഇംപ്രസ് മീഡിയ തത്സമയം പരിപാടി സംപ്രേഷണം ചെയ്യും.

 

Share

Leave a Reply

Your email address will not be published. Required fields are marked *