തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടില്ല. എന്നാല്‍, ഇവര്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ എ.കെ മുനീറിനെയും മന്ത്രി ശിവന്‍കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടുന്നത്. അത് മുസ്‌ലിം ലീഗിന്റെ നിലപാട് ആണെന്ന് കരുതുന്നില്ലെന്നും വി.ശിവന്‍കുട്ടി വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രലിറ്റി നടപ്പായാല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു വിവാദ പരാമര്‍ശം.
അതേസമയം ക്ലാസുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തുന്നത് അപകടമാണെന്നും അത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും പി.എം.എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ച് ഇരുത്താനുള്ള നീക്കം അംഗീകരിക്കില്ല. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എല്ലാ മത വിശ്വാസികളുടെയും പ്രശ്നമാണ്. വിഷയത്തെ ധാര്‍മ്മിക പ്രശ്‌നമായാണ് ലീഗ് കാണുന്നതെന്നും പി.എം.എ സലാം വ്യക്തമാക്കി.