കോഴിക്കോട്: നാലു ദിവസങ്ങളിലായി നടക്കുന്ന 29-ാമത് എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് ഫറോക്ക് ഖാദിസിയ്യയില്‍ ആത്മീയ സംഗമത്തോടെ തുടക്കമായി. ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്നതാണ് സാഹിത്യോത്സവ് പരിപാടികള്‍. കലാ പരിപാടികള്‍ നാളെ രാവിലെയാണ് ആരംഭിക്കുക. ഇന്നലെ ആത്മീയ സംഗമത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് നടക്കുന്ന പ്രാസ്ഥാനിക സംഗമം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ ആരംഭിക്കുന്ന കലാ പരിപാടികള്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കവി വീരാന്‍ കുട്ടി മുഖ്യാതിഥിയാകും. ഞായറാഴ്ച നടക്കുന്ന സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥികളാകും.
ഇന്നത്തെ പ്രാസ്ഥാനിക സംഗമത്തിന് ബദ്‌റുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കോടമ്പുഴ ബാവ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് കെ.വി തങ്ങള്‍, സയ്യിദ് ഹബീബ് ബുഖാരി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ അഴിഞ്ഞിലം, ഹംസക്കോയ ബാഖവി കടലുണ്ടി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, പി.എ.കെ മുഴപ്പാല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നാളെ നടക്കുന്ന ഉദ്ഘാടന സംഗമത്തില്‍ റാശിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ സന്ദേശ പ്രഭാഷണം നടത്തും. ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.റാസിക്ക്, രാമനാട്ടുകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ സുരേഷ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.എന്‍ കോയ മാസ്റ്റര്‍, ഫറോക് നഗരസഭ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ സുമേഷ്, വാര്‍ഡ് മെമ്പര്‍ അന്‍വര്‍ അലി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ജി. അബൂബക്കര്‍, എസ്.വൈ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, എസ്.എം. എ ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള കടമേരി, എസ്.ജെ.എം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ സഖാഫി അമ്പലക്കണ്ടി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാമിദ് അലി സഖാഫി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസ് പ്രസംഗിക്കും.
തുടര്‍ന്ന് വിവിധ വേദികളിലായി നടക്കുന്ന സാംസ്‌കാരിക സംഗമങ്ങളില്‍ യു.എ ഖാദര്‍, പി.സുരേന്ദ്രന്‍, കെ. ഇ.എന്‍ കുഞ്ഞഹമ്മദ്, ശംസുദ്ദീന്‍ മുബാറക്, വിമീഷ് മണിയൂര്‍, മുഹമ്മദലി കിനാലൂര്‍, കെ.ബി ബഷീര്‍, ശഹബാസ് ചളിക്കോട്, മുജീബ് സുറൈജി നേതൃത്വം നല്‍കും. ഞായറാഴ്ചത്തെ സമാപന സെഷനില്‍ ഐ.പി.ബി ഡയരക്ടര്‍ എം.അബ്ദുല്‍ മജീദ് അനുമോദന പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ ബാഖവി, സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ അവേലം, യൂസുഫ് സഖാഫി, അബ്ദുല്‍ കലാം മാവൂര്‍, കരീം ഹാജി, സയ്യിദ് ഫാറൂഖ് തങ്ങള്‍, സി.ആര്‍.കെ മുഹമ്മദ്, സി.പി ഉബൈദുല്ല സഖാഫി സംബന്ധിക്കും.14 ഡിവിഷനുകളില്‍ നിന്ന് 2500 ഓളം കലാപ്രതിഭകളാണ് ജില്ലാ സാഹിത്യോത്സവില്‍ മാറ്റുരക്കുന്നത്. 150 ഇനങ്ങളിലാണ് മത്സരം.